കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

0

കണ്ണൂര്‍ :  കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. 2016-2017 വര്‍ഷത്തില്‍ ഈടാക്കിയ കാപിറ്റേഷന്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രവേശനം ക്രമവല്‍ക്കരിക്കണമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പ്രാബല്യത്തിലാക്കിയ ഓര്‍ഡിനന്‍സിനു പകരമായാണു ബില്‍ പാസാക്കിയത്.ഓര്‍ഡിനന്‍സിലൂടെ ക്രമവല്‍ക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

Leave A Reply

Your email address will not be published.