സിറിയയില്‍ ഐഎസ് ആക്രമണത്തില്‍ 215ലേറെ പേര്‍ കൊല്ലപ്പെട്ടു

0

ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തില്‍ 215ലേറെ പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററിയും സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സുവൈദ നഗരത്തിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കളുമായി മോട്ടോര്‍സൈക്കിളില്‍ പാഞ്ഞെത്തിയ അക്രമി മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വടക്കുകിഴക്കന്‍ സിറിയയിലെ ഗ്രാമങ്ങളിലും ഐ.എസ് ഭീകരരുടെ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2011 മുതല്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും ആക്രമണങ്ങളും നടന്നപ്പോഴും ഏറെക്കുറെ ശാന്തമായിരുന്നു സുവൈദ നഗരവും പ്രാന്തപ്രദേശങ്ങളും. എന്നാല്‍ അവിടേയ്ക്കാണ് ഐ.എസ് പുതിയ ആക്രമണങ്ങളുമായി കടന്നുചെന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.