വൈദികര്‍ക്കെതിരായ കേസുകള്‍ ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍

0

ന്യൂഡല്‍ഹി: കേരളത്തിലെ വൈദികര്‍ക്കെതിരായ കേസുകള്‍ ദേശീയ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മിഷന്‍ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ വൈദികര്‍ക്കെതിരേയുള്ള പീഡന കേസുകള്‍ കൂടി വരികയാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം വേണ്ടതുപോലെ ലഭിക്കുന്നുണ്ട്. വൈദികര്‍ക്കെതിരായ പീഡന കേസുകളില്‍ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖാ ശര്‍മ പറഞ്ഞു.

Leave A Reply

Your email address will not be published.