‘കിനാവള്ളി’ ജൂലൈ 27 ന് തിയേറ്ററിലേക്ക്

0

പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തുകയാണ്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിനാവള്ളി.

കണ്ണന്താനം ഫിലിംസിന്‍റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

 

Leave A Reply

Your email address will not be published.