എഎവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌്

0

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌് നല്‍കും. അരി, മുളക‌്, പഞ്ചസാര തുടങ്ങി 116 രൂപയുടെ പലവ്യഞ‌്ജനങ്ങളാണ‌് കിറ്റിലുണ്ടാകുക. ഏഴ‌് കോടി രൂപയാണ‌് ആകെ ചെലവ‌് പ്രതീക്ഷിക്കുന്നത‌്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും. ആഗസ‌്ത‌് മുതല്‍ എഎവൈ കാര്‍ഡുടമകള്‍ക്ക‌് ഒരു കിലോ പഞ്ചസാര സബ‌്സിഡി നിരക്കായ 13.50 രൂപയ്‌ക്ക്‌ നല്‍കും. സപ്ലൈകോയില്‍ നിലവില്‍ പഞ്ചസാര സബ‌്സിഡി നിരക്കില്‍ നല്‍കുന്നുണ്ട‌്. സപ്ലൈകോ ഇത്തവണയും വിപുലമായ ഓണച്ചന്തകള്‍ സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.