വില്ലത്തിയായി സിമ്രാന്‍

0

പൊറാം സംവിധാനം ചെയ്യുന്ന ചിത്രമായ ‘സീമാരാജ’യില്‍ നടി സിമ്രാന്‍ വില്ലത്തിയായി എത്തുമെന്ന് സൂചന. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ശിവകാര്‍ത്തികേയനാണ് നയകന്‍. സാമന്തയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ശിവകാര്‍ത്തികേയനും സാമന്തയും ഒരുമിച്ച്‌ അഭിനയിക്കുന്നത്.

ചിത്രം പൂര്‍ണമായും ഒരു എന്റെര്‍ടെയ്‌നറാണ്. നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ 24എ.എം സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത് .ഈ ചിത്രത്തില്‍ ഡി.ഇമ്മന്‍ ഈണമിട്ട ‘വാരേന്‍ വാരേന്‍’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറിക്കിയിരുന്നു.

 

 

Leave A Reply

Your email address will not be published.