ഡോക്റ്റര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കുന്നു

0

തിരുവനന്തപുരം: ഇന്ന് ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്റ്റര്‍മാര്‍. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തിര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്‌കരിക്കുന്നത്. ദേശിയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്നാണ് ഡോക്റ്റര്‍മാരുടെ പ്രതിഷേധം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് നോ എംസിസി ഡേ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഒപി ബഹിഷ്‌കരണം.

 

Leave A Reply

Your email address will not be published.