വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്ബ​രയില്‍ ബം​ഗ്ലാ​ദേ​ശ്ന് ജയം

0

ബാ​സെ​റ്റെ​രേ : വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്ബ​ര ബം​ഗ്ലാ​ദേ​ശ് സ്വ​ന്ത​മാ​ക്കി. ഒ​ന്പ​ത് വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ബം​ഗ്ലാ​ദേ​ശ് വിദേശത്ത് പ​ര​ന്പ​ര ജ​യി​ക്കു​ന്ന​ത്. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 18 റ​ണ്‍സ് വി​ജ​യ​മാ​ണ് ബം​ഗ്ലാ​ദേ​ശ് നേ​ടി​യ​ത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര 2-1ന് ​ബം​ഗ്ലാ​ദേ​ശ് നേ​ടി. ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 301. വെ​സ്റ്റ് ഇ​ന്‍ഡീ​സ് 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 283. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ന്ദ​ര്‍ശ​ക​രെ ത​മീം ഇ​ക്ബാ​ലി​ന്‍റെ സെ​ഞ്ചു​റി (103), മ​ഹ​മ​ദു​ള്ള (67), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (37), മ​ഷ്‌​റ​ഫേ മോ​ര്‍ത്താ​സ (36) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ചു. ക്രി​സ് ഗെ​യ്ല്‍ (73), റോ​വ്മാ​ന്‍ പ​വ​ല്‍ (74 നോ​ട്ടൗ​ട്ട്), ഷാ​യ് ഹോ​പ് (64) എ​ന്നി​വ​ര്‍ വിന്‍ഡീസിനായി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അ​വ​സാ​നംവ​രെ പൊ​രു​തി​യ വി​ന്‍ഡീ​സി​നു സ​മ്മ​ര്‍ദ​ത്തെ അ​തി​ജീ​വി​ക്കാ​നാ​വാ​തെ പോ​യ​താ​ണ് തോ​ല്‍വി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.

Leave A Reply

Your email address will not be published.