ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും

0

ചൈന: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും. പി.വി.സിന്ധുവും സൈന നെഹ്‌വാളും വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകളാണ്. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ലോക ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുള്ള കളിക്കാരിയാണ് സിന്ധു. 2013, 2014 വര്‍ഷങ്ങളിലും വെങ്കലവും കഴിഞ്ഞ വര്‍ഷം വെള്ളി മെഡലും സ്വന്തമാക്കി. കഴിഞ്ഞ തവണ ഗ്ലാസ്‌ക്കോയില്‍ നടന്ന ഫൈനലില്‍ ജപ്പാന്‍റെ  നസോമി ഒകുഹാരയോട് സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു.

ആദ്യ റൗണ്ടില്‍ ഫിട്രിയാനിയാണ് എതിരാളി. മൂന്നാം റൗണ്ടില്‍ കൊറിയയുടെ സങ് ജി ഹുന്നിനെ നേരിടേണ്ടിവരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിക്കവാറും നിലവിലെ ചാമ്ബ്യനായ നസോമി ഒകുഹാരയായരിക്കും എതിരാളി. സൈന നെഹ്‌വാളിനും ലോക ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുണ്ട്. 2015ല്‍ വെള്ളിയും 2017ല്‍ വെങ്കലവും കരസ്ഥമാക്കി. ആദ്യ മത്സരത്തില്‍ സ്വിസിന്‍റെ സബ്രീനയേയോ തുര്‍ക്കിയുടെ അലിയയേയോ നേരിടണം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെളളി മെഡല്‍ നേടിയ ശ്രീകാന്തിനും ആദ്യ റൗണ്ടുകളില്‍ ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടണം. മൂന്നാം റൗണ്ടില്‍ പതിമൂന്നാം സീഡായ ജോനാഥന്‍ ക്രിസ്റ്റിയായിരിക്കും എതിരാളി.

Leave A Reply

Your email address will not be published.