എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു

0

എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. 597 രൂപയുടെ പ്ലാനില്‍ 168 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. 10 ജിബി ഡാറ്റയും ദിവസേന 100 എസ്‌എംഎസും പ്ലാനില്‍ ഉണ്ട്. 168 ദിവസത്തെ കാലാവധിക്കുള്ളില്‍ എപ്പോഴെങ്കിലും ഡാറ്റാ ഉപയോഗിച്ചു തീര്‍ത്താല്‍ മതിയാകും. അതായത് ഒരു ദിവസത്തേക്കായി ഡാറ്റാ പരിധിയില്ല. എയര്‍ടെല്ലിന്റെ തന്നെ 995 രൂപ പ്ലാനിലും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്‌എംഎസും നല്‍കുന്നുണ്ട്. എന്നാല്‍ ദിവസേന 1ജിബി ഡാറ്റയാണ് നല്‍കുന്നത്. 180 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാന്‍ നല്‍കുന്നത്.

Leave A Reply

Your email address will not be published.