അക്ഷയ് കുമാറിന്‍റെ ‘ഗോള്‍ഡിലെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

ക്ഷയ് കുമാര്‍ മുഖ്യകഥാപാത്രമാകുന്ന ചിത്രം ഗോള്‍ഡിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ അക്ഷയ് കുമാറിനൊപ്പം അമിത് സാദ്, കുനല്‍ കപൂര്‍, സണ്ണി കൗശല്‍, എന്നിവരെയും കാണാം. അക്ഷയ് കുമാര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്. തപന്‍ദാസ് എന്ന ഹോക്കി കളിക്കാരന്റെ യാത്രയാണ് ഗോള്‍ഡ് എന്ന ചിത്രം. 1948 ആഗസ്റ്റ് 12 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്ബിക് ഗോള്‍ഡ് മെഡല്‍ നേടിയതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.

Leave A Reply

Your email address will not be published.