കനത്ത മഴ: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക മുന്‍കരുതലുകള്‍ ശക്തമാക്കി

0

ന്യൂഡല്‍ഹി: കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക മുന്‍കരുതലുകള്‍ ശക്തമാക്കി. ഡല്‍ഹിയിലേക്കുള്ള 27 ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. നദിക്ക് കുറുകെയുള്ള യമുന ബ്രിഡ്‌ജ് അടച്ചിട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശത്ത് ജീവിച്ചിരുന്ന 3000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരെ ഇന്ന് മന്ത്രി കൈലാഷ് ഗെലോട്ട് സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ജലനിരപ്പ് ഉയര്‍ന്നത് ഹരിയാനയിലെ 65 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീതിയെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ അടിയന്തര യോഗം വിളിച്ചു.
ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുകയാണ്.

Leave A Reply

Your email address will not be published.