സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നത് നിരോധിച്ചു

0

റിയാദ്: വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ വാഹനങ്ങളില്‍ പതിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 12-ന് നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. നിലവിലെ ഗതാഗത നിയമമനുസരിച്ച്‌ വാഹനങ്ങളില്‍ പരസ്യം പതിക്കാനോ രൂപംമാറ്റാനോ അനുമതിയില്ല. എന്നാല്‍, നിയമം പാലിക്കാത്തവര്‍ക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.