സ്പാനിഷ് ടീമിനെ തോല്‍പ്പിച്ച്‌ ഇന്ത്യന്‍ വനിതകള്‍

0

സ്പാനിഷ് ടീമായ യു.ഡി അല്‍സിറയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന കോട്ടിഫ് ടൂര്‍ണ്ണമെന്റിനു മുന്‍പുള്ള പരിശീലന മത്സരത്തിലാണ് ഇന്ത്യന്‍ വനിതകള്‍ വിജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയില്‍ ബാല ദേവിയിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. ഉമാപതി ദേവിയുടെ പാസില്‍ നിന്നാണ് ബാല ദേവി ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗ്രേസിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സഞ്ജുവിന്റെ ക്രോസില്‍ നിന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്. എന്നാല്‍ അധികം താമസിയാതെ അല്‍സിറ ഒരു ഗോള്‍ മടക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ ആക്കിയെങ്കിലും കമല ദേവിയുടെ മൂന്നാമത്തെ ഗോളോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

നാളെ ഫണ്ടാസിയോണ്‍ അല്‍ബസെറ്റെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave A Reply

Your email address will not be published.