രാ​ജ്നാ​ഥ് സിം​ഗു​മാ​യി മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

0

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മു​ന്‍ ധ​ന​മ​ന്ത്രി യ​ശ്വ​ന്ത് സി​ന്‍​ഹ​യു​മാ​യും ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ​യു​മാ​യും മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​ല്‍​വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച.

തി​ങ്ക​ളാ​ഴ്ച ആ​സാം ദേ​ശീ​യ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ ക​ര​ട് പ​ട്ടി​ക​യ്ക്കെ​യ്ക്കെ​തി​രേ മ​മ​ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​രെ അ​വ​രു​ടെ രാ​ജ്യ​ത്തു​ത​ന്നെ അ​ഭ​യാ​ര്‍​ഥി​ക​ളാ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കു വോ​ട്ടു ചെ​യ്യാ​ത്ത ജ​ന​ത​യെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മ​മ​ത ബാ​ന​ര്‍​ജി ആ​രോ​പി​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പാ​യി കോ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വെ​യാ​ണ് മ​മ​ത ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

Leave A Reply

Your email address will not be published.