ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഇടുക്കി ഡാം പരിസരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലര്‍ട് (രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം) നല്‍കി എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടര്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Leave A Reply

Your email address will not be published.