സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

0

സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കി പൃഥ്വിരാജ് . ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്‍റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍, എന്നാണ് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചത്.ലൂസിഫറിന്‍റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ് .മലയാള സിനിമയിലെ പവര്‍ കപ്പിള്‍ എന്നാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും അറിയപ്പെടുന്നത്. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നായിരിന്നു ഇരുവരുടേയും വിവാഹം. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്ബനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ നയനിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന നയന്‍ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ് ആണ്.

Leave A Reply

Your email address will not be published.