നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു

0

തിരുവനന്തപുരം:  ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകളും തുറന്നു. നേരത്തെ തുറന്നതിലും കൂടുതലായി നീരൊഴുക്കുണ്ടാകും. ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറി നിന്നെങ്കിലും ഇന്ന് വൈകീട്ടോടെ ഇടിയോടു കൂടിയ കനത്ത മഴ നഗരത്തിലുള്‍പ്പെടെ പെയ്തിരുന്നു. നെയ്യാറിന്‍റെ പ്രദേശങ്ങളിലും മഴ തുടരുകയാണ്. നെയ്യാറില്‍ നിന്ന് വരുന്ന വെള്ളത്തിന്‍റെ തോത് കൂടുമെന്നാണ് മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.