ഇബിലീസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

0

ആസിഫ് അലിയും മഡോണ സെബാസ്റ്റിയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇബ്‌ലീസിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രോഹിത് വി എസ് ആണ് സംവിധാനം. ഫാന്‍റസി സ്വഭാവത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എണ്‍പതുകളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ് പറയുന്നത്. ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.