വനിതാ ലോകകപ്പ് ഹോക്കി; ഇന്ത്യ ഇന്നിറങ്ങും

0

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കി 2018 ല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടില്‍ ഗ്രൂപ്പില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Leave A Reply

Your email address will not be published.