ന​വാ​സ് ഷ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ജ​യി​ലി​ലേ​ക്ക് മാ​റ്റി

0

റാ​വ​ല്‍​പ്പി​ണ്ടി:  ന​വാ​സ് ഷ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വീ​ണ്ടും ജ​യി​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍​നി​ന്നും അ​ദി​യാ​ല ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.
ഞാ​യ​റാ​ഴ്ച​യാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഷ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.  ത​ന്‍റെ പ്ര​ഭാ​ത ന​ട​ത്തും മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തു​ന്ന​തി​ന് ജ​യി​ലേ​ക്ക് തി​രി​കെ​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് ഷ​രീ​ഫ് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഷ​രീ​ഫി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നി​ല്ല ജ​യി​ലി​ല്‍​നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Leave A Reply

Your email address will not be published.