ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം

0

തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2395.88 അടിയായിട്ടുണ്ട്. എന്നാല്‍ മഴയും നീരൊഴുക്കും അനുസരിച്ച്‌ മാത്രമേ ട്രയല്‍ റണ്ണിന്‍റെ തീരുമാനിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2397 അടിയായാല്‍ പരീക്ഷണാര്‍ത്ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. 2399 അടിയാകുമ്ബോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും.2403 അടിയാണു അണക്കെട്ടിന്‍റെ  പരമാവധി ശേഷി.

Leave A Reply

Your email address will not be published.