ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

കൊട്ടാരക്കര : കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അന്തനായ സജി എബ്രഹാമും ഭാര്യ പൊന്നമ്മയുമാണ് മരിച്ചത്. പൊന്നമ്മയെ പൊള്ളലേറ്റനിലയിലും സജിയെ തൂങിമരിച്ച നിലയിലുമാണ് കാണപെട്ടത്.
ഇന്നലെ രാത്രി ഒമ്ബതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പൊന്നമ്മയുടെ നിലപാടില്‍ വിയോജിച്ച്‌ സജി ജിജോയുമായി പുറത്തുപോയ തക്കം നോക്കി പൊന്നമ്മ തീ കൊളുത്തി. പുറത്തുപോയിരുന്ന മകള്‍ തിരികെയെത്തിയാണ് അമ്മ തീകൊളുത്തി മരിച്ച വിവരം ഭാഗികമായി കാഴ്ച ശക്തിയുള്ള സജിയെ അറിയിക്കുന്നത് മടങ്ങി വന്ന സജി വീടിനുള്ളില്‍ കയറി പൊള്ളലേറ്റ പൊന്നമ്മയെ കാണുകയും തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി. മരിച്ച ദമ്ബതികളുടെ മകന്‍ വിദേശത്താണ്.

Leave A Reply

Your email address will not be published.