യു.എ.ഇയില്‍ പൊതുമാപ്പ് ഇന്നു മുതല്‍

0

ദുബായ്:  പൊതുമാപ്പിന്‍റെ കാലാവധി യു.എ.ഇയില്‍ ബുധനാഴ്ച ആരംഭിക്കുന്നു. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് വേണ്ട രീതിയില്‍ വിനിയോഗിക്കുവാന്‍ അവസരമൊരുക്കുകയാണ് യുഎഇ. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആറു വര്‍ഷത്തിനു ശേഷമാണ് യു.എ.ഇ.യില്‍ പൊതുമാപ്പ് നിലവില്‍ വരുന്നത്. അവസാനമായി 2012ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ചത്. അന്ന് രണ്ടുമാസമായിരുന്നു പൊതുമാപ്പിന്‍റെ കാലാവധി. യു.എ.ഇ. അടുത്തകാലത്ത് നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴുള്ള പൊതുമാപ്പ്.

ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പിന്‍റെ കാലാവധി ഒക്ടോബര്‍ 31 വരെയാണ്. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യു.എ.ഇ.യില്‍ തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് എന്ന സംവിധാനം. ഇതില്‍ ആര്‍ക്കും യാത്രാനിരോധനമില്ലെന്നുള്ളതും സവിശേഷതയാണ്.

 

Leave A Reply

Your email address will not be published.