ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവര്‍ ക്വാര്‍ട്ടര്‍ഫൈനലില്‍

0

നാന്‍ജിംഗ് : ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവര്‍ ക്വാര്‍ട്ടര്‍ഫൈനലിലെത്തി. മുന്‍ ലോകചാമ്ബ്യന്‍ തായ്‌ലന്‍ഡിന്‍റെ രത്ചാനോക്ക് ഇന്താനോണിനെ പ്രീക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സൈന അവസാന എട്ടിലേക്ക് കുതിച്ചത്. 47 മിനിട്ട് നീണ്ട മത്സരത്തില്‍ 21-16, 21-19 നായിരുന്നു സൈനയുടെ വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒളിമ്ബിക് ചാമ്ബ്യനും രണ്ട് തവണ ലോക ചാമ്ബ്യനുമായിരുന്ന സ്‌പെയ്‌നിന്‍റെ കരോളിന മാരിനെയാണ് സൈന നേരിടുക. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍റെ സയാക്കോ സാട്ടോയെ 21-7, 21-3ന് കീഴടക്കിയാണ് കരോളിന മാരിന്‍ സൈനയ്ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഇതുവരെ ലോകചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടില്ലാത്ത സൈന 2015 ല്‍ വെള്ളിയും 2017 ല്‍ വെങ്കലവും നേടിയിരുന്നു.

Leave A Reply

Your email address will not be published.