ക​ഴ​ക്കൂ​ട്ടത്ത് വീണ്ടും ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ പ​ണം​ ത​ട്ടി​പ്പ്

0

ക​ഴ​ക്കൂ​ട്ടം: തിരുവനന്തപുരം ക​ഴ​ക്കൂ​ട്ട​ത്തു ടെ​ക്കി​യു​ടെ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ പ​ണം​ ത​ട്ടി​പ്പ്. അ​ക്കൗണ്ടി​ല്‍ നി​ന്ന് 97,000 രൂ​പ നഷ്ടപ്പെട്ടു. ടെ​ക്നോ​പാ​ര്‍​ക്കി​ലെ ടെ​ക്സ്റ്റ് ഹൗ​സ് എ​ന്ന ഐ​ടി ക​മ്ബ​നി​യി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റായ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ശ്രീ​നാ​ഥി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണു പ​ണം ന​ഷ്ട​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച ശ്രീ​നാ​ഥ്‌ ക​ഴ​ക്കൂ​ട്ട​ത്തെ ഒ​രു മാ​ര്‍​ജി​ന്‍ ഫ്രീ ​ഷോ​പ്പി​ല്‍നിന്നു ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു സാ​ധ​ന​ങ്ങ​ള്‍ വാങ്ങിയിരുന്നു. കാ​ര്‍​ഡ് തി​രി​കെ വാ​ങ്ങി ക​ട​യി​ല്‍നി​ന്നു മ​ട​ങ്ങി​യ​ശേ​ഷം ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു ര​ണ്ടു ത​വ​ണ​യാ​യി 97, 000 രൂ​പ ന​ഷ്ട​പ്പെ​ട്ട​ത്. അ​ക്കൗ​ണ്ടി​ല്‍നി​ന്നു തു​ക പി​ന്‍​വ​ലി​ച്ച​താ​യി മൊ​ബൈ​ലി​ല്‍ സ​ന്ദേ​ശം എ​ത്തി​യ​പ്പോ​ഴാ​ണ് പൈ​സ ന​ഷ്ട​പ്പെ​ട്ട വി​വ​രമ​റി​യു​ന്ന​ത്. തുടര്‍ന്നു ക​ഴ​ക്കൂ​ട്ടം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ക​ഴ​ക്കൂ​ട്ടം പോലീസ് പറ​ഞ്ഞു.

Leave A Reply

Your email address will not be published.