സിംബാബ്‌വേയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും എമേഴ്‌സണ്‍ നംഗഗ്വാ തെരഞ്ഞെടുക്കപ്പെട്ടു

0

ഹരാരെ: സിംബാബ്‌വേയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും സാനു-പിഎഫ് പാര്‍ട്ടിയുടെ നേതാവുമായ എമേഴ്‌സണ്‍ നംഗഗ്വാ തെരഞ്ഞെടുക്കപ്പെട്ടു. 10 പ്രവിശ്യകളിലായി 50.8 ശതമാനം വോട്ട് നേടിയാണ് എമേഴ്‌സണ്‍ നംഗഗ്വായുടെ വിജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, പ്രതിപക്ഷ എംഡിസി സഖ്യ നേതാവ് നെല്‍സണ്‍ ചാമിസ 44.3 ശതമാനം വോട്ടാണ് നേടിയത്. കഴിഞ്ഞ ദിവസം ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച്‌ എംഡിസി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്.

Leave A Reply

Your email address will not be published.