ജിയോ കമ്ബനിയുടെ ബ്രോഡ്ബാന്‍ഡിന്‍റെ പ്ലാനുകള്‍ പുറത്തായി

0

ഓഗസ്റ്റ് 15ന് അവതരിപ്പിക്കാനിരിക്കെ റിലയന്‍സ് നടത്തുന്ന ജിയോ കമ്ബനിയുടെ ബ്രോഡ്ബാന്‍ഡിന്‍റെ പ്ലാനുകള്‍ പുറത്തായി. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതേപ്പറ്റിയുള്ള വാര്‍ത്ത് പുറത്ത് വിട്ടത്. 500 രൂപ മുതലാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങുന്നത്. 500 രൂപയ്ക്ക് 50 എംബിപിഎസ് വേഗതിയില്‍ 300 ജി.ബി ഡാറ്റ ലഭിക്കും. 750 രൂപയ്ക്ക് 450 ജി.ബിയും, 999 രൂപയ്ക്ക് 100 എംബിപിഎസ് വേഗതയില്‍ 600 ജി.ബിയും, 1299 രൂപയ്ക്ക് 750 ജി.ബി ഡാറ്റയുമാണ് ലഭിക്കുക. അതേസമയം 1,500 രൂപയ്ക്ക് 150 എംബിപിഎസ് വേഗതയില്‍ 1000 ജി.ബി ഡാറ്റ ലഭിക്കും. എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസമാണ്. പരമാവധി വേഗത 1 ജി.ബി.പി.എസ് ആണെന്നാണ് കമ്ബനി പറയുന്നത്.

ഈ സേവനങ്ങല്‍ ലഭിക്കുന്നതിനായി മൈജിയോ ആപ്പ് വഴി രെജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് 15നാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക. 1,100 നഗരങ്ങളിലാണ് ജിയോ ജിഗാ ഫൈബറിന്‍റെ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം പരമാവധി രജിസ്ട്രേഷന്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ആദ്യം സേവനം തുടങ്ങും.

Leave A Reply

Your email address will not be published.