ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയാഗിക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ

0

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയാഗിച്ച് അടുത്ത പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനൊരുങ്ങി 17 പ്രതിപക്ഷപാർട്ടികൾ. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയാണ് ഈ നീക്കത്തിന് മുൻകൈ യെടുക്കുന്നത്. ഡൽഹി സന്ദർശനവേളയിൽ പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യം മമത ചർച്ച ചെയ്തിരുന്നു. അന്തിമ തീരുമാനമെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ അടുത്തയാഴ്ച യോഗം ചേരും.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കോൺഗ്രസ് ഉൾപ്പെടെ ഒട്ടേറെ പാർട്ടികൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ബാലറ്റിലേക്കു മടങ്ങണമെന്ന് എ.ഐ.സി.സി.പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.