യെ​മ​നി​ല്‍ സൗ​ദി വ്യോ​മാ​ക്ര​മ​ണം; 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

0

സ​നാ: സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​ യെ​മ​നി​ലെ ഹൊ​ദി​ദാ​യി​ല്‍ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം നടത്തി. ഹൊ​ദി​ദാ​യി​ലെ തി​ര​ക്കേ​റി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​മ്ബ​തോ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ല്‍-​ത​വ്‌​ര ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം മാ​റി സ്ഥി​തി ചെ​യ്യു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​ര്‍​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. യെ​മ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ലി അ​ബ്ദു​ല്ല സാ​ലി​ഹി​നെ (75) ഹൂ​തി​ക​ള്‍ വ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഇ​തു​വ​രെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. 30 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ പ​ലാ​യ​നം ചെ​യ്തു.

Leave A Reply

Your email address will not be published.