രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

0

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്ബരയില്‍ 2-0 ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ദക്ഷിണാഫ്രിക്കയുടെ എന്‍ഗിഡിയും ഫെഹുല്‍ക്കുവായോയും ചേര്‍ന്ന് 50 ഓവറില്‍ എട്ടു വിക്കറ്റിന് 244 റണ്‍സിലൊതുക്കി നിര്‍ത്തി. എന്‍ഗിഡിയും ഫെഹുല്‍ക്കുവായോയും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു.
245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഏഴ് ഓവര്‍ ശേഷിക്കെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ജയം നേടി. ഡിക്കോക്ക് 87 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 78 പന്ത് നേരിട്ട ഡിക്കോക്ക് പതിമൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു.
ആദ്യ വിക്കറ്റില്‍ ഡിക്കോക്കും ഹഷിം അംലയും 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കി. അംല 43 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഡു പ്ലെസിസ് 49 റണ്‍സ് നേടി. ശ്രീലങ്കന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് 111 പന്തില്‍ 79 റണ്‍സ് എടുത്തു. ഡിക്ക്‌വെല്ല 69 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

Leave A Reply

Your email address will not be published.