സ്പാനിഷ് പരിശീലകന്‍ ജെറാര്‍ഡ് സരഗോസ ബെംഗളൂരു എഫ് സിയുടെ സഹപരിശീലകനായി ചുമതലയേറ്റെടുത്തു

0

ബെംഗളൂരു എഫ് സിയുടെ സഹപരിശീലകനായി സഹ പരിശീലകനായി സ്പാനിഷ് പരിശീലകന്‍ ജെറാര്‍ഡ് സരഗോസ ചുമതലയേറ്റെടുത്തു. ബെംഗളൂരുവിന്റെ മുന്‍ സഹപരിശീലകനായിരുന്ന കാര്‍ലെസ് ക്ലബിന്‍റെ മുഖ്യപരിശീലകനായതാണ് ജെറാഡ് ക്ലബിലേക്ക് എത്താന്‍ കാരണം. യുവേഫ പ്രൊ ലൈസന്‍സ് ഉള്ള പരിശീലകനാണ് സരഗോസ. മുമ്ബ് അല്‍ റയ്യാന്‍, ലെക്വിയ, ടോര്‍പെടൊ കുട്ടൈസി, ലോകോമെറ്റീവ്, എസ്പാനിയോള്‍ എന്നീ ക്ലബുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ സൂപ്പര്‍ ലീഗില്‍ എത്തുന്നതില്‍ സന്തോഷം ഉണ്ടെന്നും, തന്‍റെ മികച്ചത് താന്‍ ക്ലബിനായി നല്‍കുമെന്നും ജെറാഡ് പറഞ്ഞു. ഇപ്പോള്‍ പ്രീസീസണായി സ്പെയിനില്‍ ഉള്ള ബെംഗളൂരു എഫ് സി ടീമിനൊപ്പം ഇദ്ദേഹവും ഉണ്ട്.

 

 

 

Leave A Reply

Your email address will not be published.