പീഡനത്തിനിരയായ കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി : പീഡനത്തിനിരയായ കുട്ടികളുടെ ചിത്രം എടുക്കരുത്തെന്നും അഭിമുഖം നടത്തരുതെന്നും സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മങ്ങിപ്പിച്ചോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത്. ബിഹാറിലെ മുസഫര്‍പുരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറത്തിറക്കിയത്. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ അഭിമുഖങ്ങള്‍ എടുക്കുന്നത് അവരെ മാനസിക സംഘര്‍ഷത്തിലാക്കുമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ഇരകളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെയും കുട്ടികളുടെ മനശ്ശാസ്ത്രജ്ഞരുടെയും സഹായം തേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.