മലമ്ബുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

0

പാലക്കാട്:  മഴ കൂടിയ സാഹചര്യത്തില്‍ മലമ്ബുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നേരത്തെ മൂന്നു സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്‍പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും. ഈ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മലമ്ബുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണു ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്ബുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനവും ഇന്നാരംഭിക്കും.

 

 

Leave A Reply

Your email address will not be published.