ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പ് കുറയുന്നു

0

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പ് കുറയുന്നു. 2,396.34 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഒരാഴ്ച്ച കൂടി മഴ ലഭിച്ചാല്‍ മാത്രമേ ജലനിരപ്പില്‍ വര്‍ദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു. മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും കെഎസ്‌ഇബി പൂര്‍ണതോതില്‍ വൈദ്യുതോത്പാദനം തുടരുന്നതും ജലനിരപ്പ് കൂടാതിരിക്കാന്‍ കാരണമായി. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നാല്‍ ട്രയല്‍ റണ്‍ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്‌ഇബി. നിലവില്‍ ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്നും കെ എസ ഇ ബി അറിയിച്ചു. അതേ സമയം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്ബുഴ അണക്കെട്ടിലെ ഷട്ടറുകള്‍ ഭാഗീകമായി ഉയര്‍ത്തിയിരുന്നു. നിലവില്‍ അത്തരം സാഹചര്യങ്ങള്‍ ഇടുക്കി അണക്കെട്ടില്‍ വേണ്ടിവരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.