ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

0

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത്. 194 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സ് 162 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.ആറു വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയില്‍ നിന്നു നാലാം ദിവസം മത്സരം പുനരാരംഭിച്ച ഇന്ത്യയുടെ തുടക്കം അത്രനന്നല്ലായിരുന്നു. തുടക്കത്തില്‍ തന്നെ ദിനേശ് കാര്‍ത്തിക്(20)ജയിംസ് ആന്‍ഡേഴ്സന്‍റെ ബോളില്‍ ഡേവിഡ് മലാന് ക്യാച്ച്‌ നല്‍കി ക്രീസ് വിട്ടു. കളത്തില്‍ പൊരുതി നോക്കിയ കൊഹ്ലിയ്ക്കും താളം കണ്ടെത്താന്‍ കഴിയാതായതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ബെന്‍ സ്റ്റോക്കിസിന്‍റെ പന്തില്‍ എല്‍ബിക്ക് മുന്നില്‍ കുടുങ്ങിയാണ് കൊഹ്ലി(51)പുറത്തായത്. ശേഷം ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ഹാര്‍ദ്ദിക് പാഢ്യ(31) ഒറ്റയാള്‍ പോരാട്ടം നടത്തിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്ക്സ് നാലും ബ്രോഡ്, ആന്റേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ജയത്തോടെ അഞ്ച് ടെസ്റ്റുള്ള പരമ്ബരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

Leave A Reply

Your email address will not be published.