അണ്ടര്‍ 20 കോടിഫ് കപ്പില്‍ ഇന്ത്യയുക്ക് ജയം

0

സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പില്‍ ഇന്ത്യ കരുത്തരായ വെനിസ്വേലയെ സമനിലയില്‍ തളച്ചു. ഗോള്‍രഹിത സമനിലയിലാണ് ഇന്ത്യ വെനിസ്വേലയെ പിടിച്ചുകെട്ടിയത്. അവസാന അണ്ടര്‍ 20 ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായ ടീമാണ് വെനിസ്വേല. ഇന്ത്യന്‍ ഡിഫന്‍സിന്‍റെ പ്രകടനമാണ് ഇന്ത്യക്ക് ഈ സമനില നേടി തന്നത്. കഴിഞ്ഞ മത്സരത്തില്‍ മൊറിതാനിയയോടേറ്റ പരാജയത്തിനൊപ്പം നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കാന്‍ ഈ സമനില സഹായിക്കും. ഇനി ഇന്ത്യയുടെ അടുത്ത മത്സരം അഞ്ചാം തീയതി അര്‍ജന്റീനയുമായാണ്.

Leave A Reply

Your email address will not be published.