കരീനയും അക്ഷയും വീണ്ടും ഒന്നിക്കുന്നു

0

രാജ് മേത്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുഡ് ന്യൂസില്‍ ബോളിവുഡിന്‍റെ പ്രിയതാരങ്ങളായ അക്ഷയ് കുമാറും കരീന കപൂറുമാണ് ജോടികളാകുന്നത്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്ബതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും.

കിയാര അദ്വാനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ കംബക്ത് ഇഷ്‌കിലാണ് കരീനയും അക്ഷയ്യും ഒടുവില്‍ നായികാനായകന്മാരായി അഭിനയിച്ചത്.

.

Leave A Reply

Your email address will not be published.