സിംബാബ‌്‌വേയില്‍ പ്രസിഡന്റ‌് തെരഞ്ഞെടുപ്പില്‍ ക്രമക്കേട‌് നടന്നെന്ന് പ്രതിപക്ഷം

0

ഹരാരെ : സിംബാബ‌്‌വേയില്‍ പ്രസിഡന്റ‌് എമ്മേഴ‌്സണ്‍ എംനഗാഗ്വയുടെ വിജയം തെരഞ്ഞെടുപ്പ‌്‌ കമീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍, പ്രതിപക്ഷം ഇത‌് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട‌് നടന്നെന്നും വ്യാജഫലമാണ‌് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷത്തെ എംഡിസി സഖ്യം പ്രഖ്യാപിച്ചു. വോട്ടെണ്ണലില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്ന‌് സിംബാബ‌്‌വേ തെരഞ്ഞെടുപ്പ‌് കമീഷന്‍ വ്യക്തമാക്കി. റോബര്‍ട്ട‌് മുഗാബെ അധികാരഭ്രഷ്ടനായശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 50.8 ശതമാനം വോട്ടുനേടിയാണ‌് സാനു പിഎഫ‌് നേതാവായ എംനഗഗ്വ അധികാരം നിലനിര്‍ത്തിയത‌്. പ്രതിപക്ഷ സഖ്യസ്ഥാനാര്‍ഥിയായ നെല്‍സണ്‍ ചാമിസക്ക‌് 44.3 ശതമാനം വോട്ടുലഭിച്ചു. ബുധനാഴ‌്ച പ്രക‌്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന‌് സൈന്യവും പൊലീസും തലസ്ഥാനമായ ഹരാരെയുടെ തെരുവുകളില്‍ റോന്തുചുറ്റുകയാണ‌്. എല്ലാം സാധാരണനിലയിലായെന്നും കടകമ്ബോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും പൊലീസ‌് ഉച്ചഭാഷിണിയിലൂടെ ജനങ്ങളോട‌് ആഹ്വാനംചെയ‌്തു.

Leave A Reply

Your email address will not be published.