രാഷ്ട്രപതി ഈ മാസം 7ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നു

0

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം ഏഴിനു ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി വന്‍ സുരക്ഷയൊരുക്കി. ഉച്ചയ്ക്കു 12നു ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി, ബുള്ളറ്റ്പ്രൂഫ് കാറില്‍ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തും. ഉച്ചപൂജക്ക് ശേഷം ഗുരുവായൂരിലും മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. അരിയന്നൂര്‍ മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിനിരുവശത്തും ബാരിക്കേഡുകളും പ്രധാന ജങ്ഷനുകളില്‍ ക്യാമറകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് അരമണിക്കൂര്‍ മുമ്ബ് ഭക്തര്‍ക്കു നിയന്ത്രണമുണ്ടാകും.
ഹെലിപ്പാഡില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍മുമ്ബ് അരിയന്നൂര്‍ മുതല്‍ ഗുരുവായൂര്‍ വരെയുള്ള ഗതാഗതവും നിരോധിക്കും. ഗസ്റ്റ്ഹൗസ് മോടിപിടിപ്പിക്കല്‍, ഇന്നര്‍ റിങ് റോഡ്, മമ്മിയൂര്‍ ഭാഗത്തേക്കു പോകുന്ന റോഡ് എന്നിവയുടെ ടാറിങ്ങും നടക്കുന്നു. ഞായറാഴ്ച എന്‍.എസ്.ജി. ഉദ്യോഗസ്ഥരെത്തി സുരക്ഷാപരിശോധനകള്‍ വിലയിരുത്തും. അസിസ്റ്റന്റ് കലക്ടര്‍ രേണു രാജ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.വി. വിജി എന്നിവരുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി

Leave A Reply

Your email address will not be published.