സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: മഞ്ചേശ്വരത്ത് ഇന്ന് ഹര്‍ത്താല്‍

0

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ സിദ്ദിഖിനെ ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പോസ‌്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ പ്രതിഷേധിച്ചു മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കുമെന്നു സിപിഎം അറിയിച്ചു. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസാണെന്ന് സിപിഎം ആരോപിച്ചു.

Leave A Reply

Your email address will not be published.