ഛത്തീസ്ഗഢില്‍ ഗോശാലയില്‍ പൂട്ടിയിട്ട 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു

0

ബലോധബസാര്‍: ഗ്രാമപഞ്ചായത്തുകാര്‍ ഗോശാലയില്‍ പൂട്ടിയിട്ട 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലാണ് സംഭവം. റോഡിലൂടെ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ പൂട്ടിയിടുകയായിരുന്നു. ചില പശുക്കളെ പുറത്തും കെട്ടിയിരുന്നു.

പശുക്കള്‍ക്ക് തീറ്റകൊടുക്കാന്‍ ബുദ്ധിമുട്ടു വന്നതോടെ പുറത്തുകെട്ടിയിട്ട പശുക്കളെ അഴിച്ചുവിട്ടു. എന്നാല്‍ പൂട്ടിയിട്ട പശുക്കളെ ആരും ശ്രദ്ധിച്ചില്ല. മുറിക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പശുക്കള്‍ ചത്ത വിവരം അറിയുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ജനക് പ്രസാദ് പഠക് പറഞ്ഞു.

 

 

Leave A Reply

Your email address will not be published.