ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനു ജയം

0

ലാന്‍ഡോവര്‍: മാര്‍ക്കോ അസന്‍സിയോയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിന് വിജയം. ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ പരാജയപ്പെടുത്തി. അതേമസയം പ്രമുഖരെ കൂടാതെ കളിച്ച ബാഴ്‌സ്‌ലോണ എസി മിലാനോട് തോറ്റു.

തുടക്കത്തില്‍ ഡാനില്‍ കര്‍വാജലിന്‍റെ സെല്‍ഫ് ഗോളില്‍ യുവന്റ്‌സ് മുന്നിലെത്തി. 39-ാം മിനിറ്റില്‍ ഗാരേത്ത് ബെയ്ല്‍ ഗോള്‍ നേടി റയലിനെ സമിനിലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി അസന്‍സിയോ റയലിന് വിജയം സമ്മാനിച്ചു. 47, 56 മിനിറ്റുകളിലാണ് അസന്‍സിയോ ഗോളുകള്‍ നേടിയത്.

റയല്‍ മാഡ്രിഡില്‍ നിന്ന് വമ്ബന്‍ തുകയ്ക്ക് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയനോ റൊണാള്‍ഡോ ഈ മത്സരത്തില്‍ കളിച്ചില്ല.ലാ ലിഗയില്‍ നിലവിലെ ചാമ്ബ്യന്മാരായ ബാഴ്‌സലോണയെ ഇന്റര്‍ നാഷണല്‍ ചാമ്ബ്യന്‍സ് കപ്പില്‍ എസി മിലാനാണ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ആന്ദ്രെ ഡിസില്‍വയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്.

ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്‌, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ജെറാര്‍ഡ് പിക്വെ , ഒസ്മാനെ ഡെംബെല, ജോര്‍ഡി ആല്‍ബ, സാമുവല്‍ ഉംറ്റിറ്റി, ഫിലിപ്പ് കുടിഞ്ഞോ എന്നിവര്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നു.

Leave A Reply

Your email address will not be published.