കൊല്‍ക്കത്ത നഗരത്തിലെ സിനിമാ തീയറ്ററില്‍ തീപിടിത്തം

0

കൊല്‍ക്കത്ത : സിനിമാ തീയറ്ററില്‍ തീപിടിത്തം. വാന്‍ റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ആണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്‍ക്കത്ത നഗരത്തിലെ മേയര്‍ സോവന്‍ ചാറ്റര്‍ജി രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Leave A Reply

Your email address will not be published.