കമ്പക്കാനം കൂട്ടക്കൊലയ്ക്ക് പിന്നില്‍ മന്ത്രവാദത്തിന് പുറമേ വേറെയും തട്ടിപ്പുകള്‍

0

ഇടുക്കി: കാമ്പക്കാനത്തെ കൂട്ടക്കൊലപാതകം നിധിയ്ക്ക് പുറമേ റൈസ് പുള്ളറിന്‍റെ പേരിലും കൃഷ്ണന്‍ തട്ടിപ്പ് നടത്തിയതായി പൊലീസ്. ഇരുതലമൂരി, വലം പിരി ശംഖ്, വെള്ളിമൂങ്ങ തട്ടിപ്പുകള്‍ പോലെ മറ്റൊരു ഇനമാണ്‌ റൈസ് പുള്ളര്‍, അഥവാ ഇറിഡിയം കോപ്പര്‍ തട്ടിപ്പ് . തട്ടിപ്പിന്‍റെ കേന്ദ്രം തമിഴ്നാടാണെന്നും പൊലീസ് പറയുന്നു. അതേസമയം അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കാനായി എസ്‌ഐടി സംഘം വിപുലീകരിച്ചു. 20 അംഗ സംഘം 40 അംഗ പ്രത്യേക അന്വേഷണ സംഘമായാണ് വിപുലീകരിച്ചിരിക്കുന്നത്.ഒരു സംഘം തമിഴ്നാട്ടില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പണം കൂടുതല്‍ നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായിപൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിധിയുടെ പേരില്‍ തമിഴ്നാട് സംഘവുമായി നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

പ്രദേശത്തെ ജോത്സ്യന്‍മാരെ കേന്ദ്രീകരിച്ചാണ് നാട്ടിലെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതക സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നത് പ്രദേശത്തെ പൂജാരികളും ജ്യോത്സ്യന്‍മാരുമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിനായി എത്തുന്നവര്‍ക്ക് പ്രശ്നപരിഹാരം നിര്‍ദ്ദേശിച്ച്‌ പൂജകള്‍ക്കായി നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്ക് കൃഷ്ണന്‍ അയച്ചിരുന്നു. മൊബൈല്‍ നമ്ബര്‍ വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഇവരെയെല്ലാം വിളിച്ച്‌ വരുത്തി പൊലീസ് ചോദ്യം ചെയ്തു. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത നെടുങ്കണ്ടം സ്വദേശി രാജുവിന്‍റെ ബന്ധുവാണ്. തിരുവന്തപുരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേര്‍ക്കും രാജുവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. നിധിയെടുക്കാന്‍ കൃഷ്ണനെ സമീപിച്ചവര്‍ക്ക് ഈ നാലുപേരുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

നൂതന സാങ്കേതിക സംവിധാനമായ സ്പെക്‌ട്ര ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ വിളികള്‍ പൊലീസ് വിശകലനം ചെയ്യുന്നത്. കൊലപാതകം നടന്ന സ്ഥലത്തെ ടവറിലൂടെ പോയ ഫോണ്‍കോളുകള്‍ വേഗത്തില്‍ തരംതിരിക്കാന്‍ സ്പെക്‌ട്രയ്ക്ക് സാധിക്കും. കമ്ബക്കാനത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ സഹായകരമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

മുണ്ടന്‍ മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. ആഭിചാരക്രിയകളെക്കുറിച്ചുള്ള തര്‍ക്കമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്ത് അടുത്തിടെ ഉണ്ടായ അസ്വഭാവിക മരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളമായുള്ള സ്വത്ത് തര്‍ക്കവും അന്വേഷണ പരിധിയിലാണ്. ആദ്യഘട്ടത്തില്‍ കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.  മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും സമീപവാസികളുടെ മൊഴിയുമാണ് സത്യം പുറത്തുകൊണ്ടുവരാന്‍ നിര്‍ണ്ണായകമായത്.

അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു കൃഷ്ണന്‍. താളിയോല ഗന്ഥങ്ങളും മന്ത്രക്കൂട്ടുകളുമെല്ലാം അറിയാവുന്ന ആഭിചാരക്കാരന്‍. മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണന്‍റെ അടുത്ത് എത്തിയത്. കൃഷ്ണന്‍റെ ശക്തിയില്‍ അനീഷിന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. 300 മൂര്‍ത്തികളുടെ കരുത്തുള്ള ഗുരുനാഥനില്‍ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും അനീഷ് പഠിച്ചു. മറ്റൊരു ഗുരുവും അനീഷിനുണ്ടായി. ഇങ്ങനെ രണ്ട് പേരില്‍ നിന്നും ആഭിചാര ക്രിയ പഠിച്ച അനീഷിനും കിട്ടി ഒരു മൂര്‍ത്തിയുടെ ശക്തി. ഈ മൂര്‍ത്തിയെ കിട്ടിയതോടെ അനീഷ് സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു. പല ക്വട്ടേഷനുകളും ആഭിചാരത്തിലൂടെ ചെയ്തു. പിന്നീട് ഒന്നും ഏറ്റില്ല. ഇതോടെ നിരാശനായ അനീഷ് കരുതിയത് തന്‍റെ ശക്തികൂടി ചോര്‍ത്തിയെടുത്ത കൃഷ്ണനെന്ന ഗുരുവിന്‍റെ കറുത്ത കരങ്ങളെ കുറിച്ചാണ്.

ഇതോടെ ഗുരുവിനെ കൊന്ന് തന്‍റെ ശക്തിയും ഒപ്പം 300 മൂര്‍ത്തികളുടെ അനുഗ്രഹമുള്ള കൃഷ്ണന്‍റെ ശക്തിയും തട്ടിയെടുക്കാന്‍ അനീഷ് തീരുമാനിച്ചു. ആറുമാസമായി നടത്തിയ ഗൂഢാലോചന ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നടപ്പിലാക്കിയത്. ഇതിനായി കൂട്ടുകാരന്‍ ലിബീഷിനെ സഹായിയാക്കി. ആദ്യ ദിവസം രാത്രിയില്‍ ഏല്ലാവരേയും വകവരുത്തി. രണ്ടാം ദിവസം രാത്രി രണ്ട് പേരും തിരിച്ചെത്തി. അപ്പോള്‍ മകന്‍ മരിച്ചിട്ടില്ലായിരുന്നു. മാനസിക വൈകല്യമുള്ള മകനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിന് പുറത്ത് ആട്ടിന്‍ കൂടിന് സമീപം കുഴിയെടുത്ത് എല്ലാവരേയും കുഴിച്ചു മൂടി.

അപ്പോഴും മന്ത്രവാദിയായ വീട്ടിലെ ഗൃഹനാഥന് ജീവനുണ്ടായിരുന്നു. ഇങ്ങനെ ഗുരുവിനെ ജീവനോടെ കുഴിച്ചു മൂടി അനീഷ് സ്വന്തമാക്കിയത് അമ്ബതോളം പവന്‍റെ സ്വര്‍ണം മാത്രമായിരുന്നില്ല ‘300 മൂര്‍ത്തികളുടെ’ ശക്തി കൂടിയായിരുന്നു.കൃഷ്ണന്‍റെ ശരീരത്തിലെ മുറിവുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. കൃഷ്ണന്‍റെ സന്തതസഹചാരിയായിരുന്ന ആശാന്‍ എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്. എന്നാല്‍ കൊലപാതകങ്ങള്‍ക്കുശേഷം ഇയാളെ കാണാതായിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങള്‍ മുന്‍പു മറ്റൊരു കേസില്‍ പ്രതിയായിരുന്ന സഹായിയുമായി ചേര്‍ന്നതു പൊലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചു. തിരുവനന്തപുരം സ്വദേശിയായ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉള്‍പ്പടെയുള്ളവരില്‍നിന്നു ലഭിച്ച വിവരങ്ങളും നിര്‍ണായകമായി.

ഞായറാഴ്ച രാത്രി കൃത്യം നടത്തി തിങ്കളാഴ്ച പുലര്‍ച്ചെ നാലു പേരെയും കുഴിച്ചിടുമ്ബോള്‍ കൃഷ്ണനും മകന്‍ അരുണിനും ജീവനുണ്ടായിരുന്നു. ആക്രമണത്തിനിടെ മകള്‍ ആര്‍ഷ ചെറുത്തുവെച്ചും അനീഷിന് ഈ ശ്രമത്തിനിടയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ ആക്രമിച്ചതോടെ ആടുകള്‍ കരഞ്ഞു. ആടുകളോട് കൃഷ്ണനുള്ള അടുപ്പം അനീഷിന് അറിയാമായിരുന്നു. സ്വന്തം കുട്ടികളെ പോലെയാണ് ആടിനെ പരിപാലിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ വീട്ടിനുള്ളില്‍ നിന്ന് കൃഷ്ണന്‍ രാത്രിയില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആടിനെ കരയിച്ചത്. അതിന് ശേഷം വീടിന് പുറകില്‍ കാത്തു നിന്നു. പ്രതീക്ഷിച്ചതു പോലെ കൃഷ്ണന്‍ ഇറങ്ങി വന്നു. പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്‍റെ ഷോക്ക് അബ്‌സോര്‍ബറിന്‍റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു. കൃഷ്ണന്‍ മരിച്ചുവെന്നു കരുതി വീട്ടിനുള്ളില്‍ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയില്‍ ശബ്ദം കേട്ട് ആര്‍ഷ (21) ഉണര്‍ന്നു. ഇതോടെ അനീഷുമായി ആര്‍ഷ ഏറ്റുമുട്ടി. ആര്‍ഷയുടെ ചെറുത്തു നില്പിനിടയില്‍ അനീഷിന്‍റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആര്‍ച്ചയെ കീഴ്‌പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് അര്‍ജുനെ (18) തലയ്ക്കടിച്ചത്. പിന്നീട് വീട്ടില്‍ പരിശോധന നടത്തി അലമാരയിലുണ്ടായിരുന്ന രൂപയും ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങളും കവര്‍ന്നു.

അതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങവെ അര്‍ജുന്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഇരിക്കുന്നത് കണ്ടു. ഇതോടെ വീണ്ടും പൈപ്പ് ഉപയോഗിച്ച്‌ അര്‍ജുന്‍റെ തലയ്ക്കടിച്ചു. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ അങ്ങനെ കിടന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുവാന്‍ ഇവര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും കൃഷ്ണന്‍റെ വീട്ടിലെത്തി. ഇതും അനീഷിന്‍റെ പദ്ധതിയനുസരിച്ചാണ് നടപ്പാക്കിയത്. മൃതദേഹങ്ങള്‍ പരിശോധിക്കവേ കൃഷ്ണനും മകന്‍ ആര്‍ജുനും ജീവന്‍റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് ആട്ടിന്‍തൊഴുത്തിനോട് ചേര്‍ന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ജഡങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു.

 

Leave A Reply

Your email address will not be published.