പട്ടിക വിഭാഗ പീഢന നിരോധന ബില്‍ ;ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

0

ന്യൂഡല്‍ഹി: പട്ടിക വിഭാഗ പീഢന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും. ഇന്നും നാളെയും ലോക്‌സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. ഒന്‍പതാം പട്ടികയില്‍ പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ബിജെപി വിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന ആള്‍കൂട്ട കൊലപാതകത്തില്‍ പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധമുയര്‍ത്തും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ ഇന്ന് രാജ്യസഭ പരിഗണിച്ചേക്കും. നേരത്തെ ലോക്‌സഭാ ഈ ബില്‍ പാസാക്കിയതാണ്. കുട്ടികള്‍ക്ക് എതിരായ അതിക്രമത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ബില്‍ മനേക ഗാന്ധിയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന 123 ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക് വരും. കഴിഞ്ഞ ദിവസം ലോക്‌സഭ ഈ ബില്‍ പാസാക്കിയിരുന്നു.

Leave A Reply

Your email address will not be published.