സെന്‍സെക്‌സില്‍ 115 പോയന്റ് നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 115 പോയന്റ് ഉയര്‍ന്ന് 37807ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 11419ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 464 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 119 ഓഹരികള്‍ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ഓട്ടോ വിഭാഗം ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഐടി, മെറ്റല്‍, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തില്‍തന്നെ.
ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്,
സിപ്ല, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.