രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷന്‍ സ്ഥാ​നാ​ര്‍​ഥി​ തിരഞ്ഞെടുപ്പ്: പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോഗം ഇന്നും

0

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ച​ര്‍​ച്ച​ക​ള്‍ തു​ട​രാ​ന്‍ ഇന്ന് 11-ന് ​വീ​ണ്ടും യോ​ഗം ചേ​രും. ഈ ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നോ​ട് അ​ടു​ത്ത നേ​താ​വാ​യ ജെ​ഡി​യു നേ​താ​വ് ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​നെ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു നി​ര്‍​ദേ​ശി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ പി.​ജെ.​കു​ര്യ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ വൈ​കി​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍, അ​ടു​ത്തി​ടെ എ​ന്‍​ഡി​എ​യി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്ന ടി​ഡി​പി പ്ര​തി​നി​ധി​യും പ​ങ്കെ​ടു​ത്തു. ഇ​ത് ആ​ദ്യ​മാ​യാ​ണ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ലേ​ക്കു ടി​ഡി​പി​യും ചേ​രു​ന്ന​ത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ സു​ഖേ​ന്ദു ശേ​ഖ​ര്‍ റാ​വു​വാ​യി​രി​ക്കും പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യെ​ന്നു സൂ​ച​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തൃ​ണ​മൂ​ല്‍ നേ​തൃ​ത്വം ഇ​ത് ത​ള്ളി​യി​രു​ന്നു. ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ 123 പാ​ര്‍​ല​മെ​ന്േ‍​റ​റി​യ​ന്‍​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്കി​ന്‍റെ ബി​ജു ജ​ന​താ​ദ​ള്‍, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ ടി​ആ​ര്‍​എ​സ് എ​ന്നീ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ എ​ന്‍​ഡി​എ​യ്ക്കു ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​യൂ. മ​റി​ച്ചാ​യാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നു ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​യും.

Leave A Reply

Your email address will not be published.