പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ ബയേണ്‍ മ്യൂണിക്കിന് വിജയം

0

മ്യൂണിക്ക്: ജാവി മാര്‍ട്ടിനെസ് രണ്ടാം പകുതിയില്‍ ഹെഡറിലുടെ നേടിയ ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് വിജയം. പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. സ്പാനിഷ് രാജ്യാന്തര താരമായ മാര്‍ട്ടിനെസ് 59-ാം മിനിറ്റിലാണ് ജര്‍മന്‍ ലീഗ് ചാമ്ബ്യന്മാരായ ബയേണിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവസരത്തിനൊത്തുയരാനായില്ല. ഇടവേളയ്ക്ക് ശേഷം യുണൈറ്റഡിന്‍റെ ബെയ്‌ലി പരിക്കേറ്റ് മടങ്ങി. മ്യൂണിക്കിന്‍റെ സെര്‍ജി ഗാബറിയുമായി കൂട്ടിയിടിച്ചാണ് ബെയ്‌ലിക്ക് പരിക്കേറ്റത്.

Leave A Reply

Your email address will not be published.