ബിഎസ്‌എന്‍എല്‍ വയര്‍ലസ് ഫോണുകള്‍ നിര്‍ത്തലാക്കുന്നു

0

ബിഎസ്‌എന്‍എല്‍ വയര്‍ലസ് ഫോണുകള്‍ നിര്‍ത്തലാക്കുന്നു. സെപ്തംബര്‍ അഞ്ചിന് പ്രാബല്യത്തില്‍വരത്തക്ക രീതിയിലാണ് ബിഎസ്‌എന്‍എല്‍ വയര്‍ലസ് ( സിഡിഎം എ) ഫോണ്‍ സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇത്തരം ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിച്ച്‌ വരുന്ന ഉപഭോക്താക്കള്‍ മൊബൈല്‍ സേവന ശൃംഖലയിലേക്ക് മാറാനുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗം ചെയ്യേണ്ടതാണെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ഇപ്പോള്‍ പത്തക്ക നമ്ബറോട് കൂടിയ വയര്‍ലെസ് ഫോണുകള്‍ ഉള്ളവര്‍ക്ക് നമ്ബര്‍ വ്യത്യാസപ്പെടുത്താതെ തന്നെ മൊബൈല്‍ സര്‍വീസിലേക്ക് മാറാനുള്ള സൗകര്യമുണ്ട്. ലാന്‍ഡ് ലൈന്‍ വേണ്ടാത്തവര്‍ക്ക് കേബിള്‍ ലഭ്യതയ്ക്കനുസരിച്ച്‌ കണക്ഷന്‍ നല്‍കും.

Leave A Reply

Your email address will not be published.